നായയുടെ കടിയേറ്റ് പത്തുവയസുകാരന് ഗുരുതരം; അയൽവാസിക്കെതിരെ കേസ്
കാഞ്ഞങ്ങാട്: നായയുടെ കടിയേറ്റ് പത്തുവയസുകാരന് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനോജിന്റെ പരാതിയിൽ അയൽവാസി ടി വി കുഞ്ഞമ്പുവിനെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 27ന് മനോജിന്റെ പത്തുവയസുകാരനായ മകൻ അശ്വിൻ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞമ്പുവിന്റെ വളർത്തുനായ ചാടി വീണ് കുട്ടിയെ കടിക്കുകയായിരുന്നുവെന്നാണ് പരാതി. അശ്വിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഈ സാഹചര്യത്തിൽ കുഞ്ഞമ്പുവിനെതിരെ മനോജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
No comments