Breaking News

ഒടയഞ്ചാൽ കോടോത്ത് നിന്നും കെ.വി ശില്‍പ ബാലസംഘത്തിൻ്റെ സംസ്ഥാന പ്രസിഡണ്ട് പദവിയിലേക്ക്


ഒടയഞ്ചാൽ: ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി കെ.വി ശില്‍പയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാലസംഘം സംസ്ഥാന കണ്‍വെന്‍ഷന്റേതാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റായിരുന്ന ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നേതൃമാറ്റം. കാസര്‍ഗോഡ് കോടോത്ത് സ്വദേശിയാണ്

കെ.വി ശില്‍പ. സംസ്ഥാന സെക്രട്ടറിയായി സരോദ് ചങ്ങാടത്ത്,കണ്‍വീനറായി ടി.കെ നാരായണ ദാസ്, കോര്‍ഡിനേറ്റര്‍മാരായി ആര്‍ മിഥുന്‍ ഷാ, അഡ്വ. എം രണ്‍ദീഷ് എന്നിവരും തുടരും.

No comments