Breaking News

കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൽ വായനാ മത്സരം സംഘടിപ്പിക്കുന്നു


 





കാസർകോട്: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ജില്ലാ പദ്ധതിയുടെ ഭാഗമായി യു പി, വനിതകൾ ,മുതിർന്നവർ വിഭാഗങ്ങൾക്കായി വായനാമത്സരം സംഘടിപ്പിക്കുന്നു. യു പി വിഭാഗത്തിൽ 7, മുതിർന്നവർ, വനിതകൾ വിഭാഗങ്ങളിൽ 10 വീതം പുസ്തകങ്ങളുമാണ് വായനയ്ക്കായി നിർദേശിച്ചിരിക്കുന്നത്. ഗ്രന്ഥശാലാ തലത്തിൽ നവംബർ 28, താലൂക്ക് തലത്തിൽ ഡിസംബർ 12, ജില്ലാതലത്തിൽ ഡിസംബർ 19 തീയതികളിലായിരിക്കും മത്സരം.രാവിലെ 11 മണിക്കാണ് മത്സരം നടക്കുക. വായനാ മത്സരത്തിനായി നിർദേശിക്കപ്പെട്ട പുസ്തകങ്ങൾ ഒക്ടോബർ 20 മുതൽ ഗ്രന്ഥശാലകളിൽ ലഭ്യമാകും. അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങളെപ്പറ്റി
' പുസ്തക പരിചയം' എന്ന പേരിലുള്ള നവമാധ്യമങ്ങളിലൂടെയുള്ള പരിചയപ്പെടുത്തലും ഉണ്ടായിരിക്കുന്നതാണ്

No comments