Breaking News

അട്ടേങ്ങാനം തട്ടുമ്മലിൽ കൊപ്ര ഷെഡ് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം




അമ്പലത്തറ: അട്ടേങ്ങാനം തട്ടുമ്മലിലെ വിറ്റൽ ആഗ്രോ ഇന്റസ്ടിയൽ എന്ന സ്ഥാപനത്തിലെ കൊപ്ര കളത്തിലെ ഷെഡിനു തീ പിടിച്ച് രണ്ടാരായിരത്തി അഞ്ഞുറുകിലോയോളം കൊപ്ര കത്തിനശിച്ചു. വെളളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കാഞ്ഞങ്ങാടു നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നസറുദ്ദീന്റെ നേതൃത്ത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നി രക്ഷാസേനയെത്തി ഫോം കലർത്തിയ ലായനി തെളിച്ചാണ് തീയണച്ചത് ഗ്രേയിഡ് അസിസ്റ്റന്റ് സ്റ്റേഷൻ സതീശൻ , സേനാംഗങ്ങളായ ജയരാജ്, ശരത്ത്ലാൽ, അരുൺ , അജ്മൽഷ, ഷിജു, സുധീഷ് കുമാർ , ഹോംഗാർഡുമാരായ പ്രഭാകരൻ, നാരായണൻ എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

No comments