Breaking News

വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആരംഭിക്കുന്ന ശ്രീപത്മം സനാതന ധർമ്മ പാഠശാലയുടെ ഉൽഘാടനം കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു


 

കാഞ്ഞങ്ങാട്: ക്ഷേത്രങ്ങൾ കേവലം ആരാധക്കുള്ള കേന്ദ്രങ്ങൾ മാത്രമല്ല അതിന് അപ്പുറത്ത് നമ്മുടെ ധർമ്മത്തെ കുറിച്ചു ,സംസ്കാരത്തെ കുറിച്ചുമതത്തെ കുറിച്ചുമുള്ള അറിവ് പകർന്ന് കൊടുക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ കൂടിയാണയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ
വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ക്ഷേത്ര പരിധിയിൽ ആരംഭിക്കുന്ന ശ്രീപത്മം സനാതന ധർമ്മ പാഠശാലയുടെ ഉൽഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ക്ഷേത്ര ആരാധനക്ക് അപ്പുറത്ത് സാമുഹമായിട്ടുള്ള ഒരു റോൾ ക്ഷേത്രത്തിനുണ്ട് . ചർച്ച ,പഠനങ്ങൾ അതിന് അപ്പുറത്തുള്ള മറ്റ് കാര്യങ്ങൾ പകർന്ന് നൽകാനുള്ള കേന്ദ്രം കൂടിയാണ് ക്ഷേത്രം .ഇന്നത്തെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ സംസ്കാരത്തെ കുറിച്ച് അറിയാനുള അവസരങ്ങൾ വളരെ പരിമിതമാണ് .വിദ്യാർത്ഥികൾക്ക് അവരുടെ സംസ്കാരത്തെയും ധർമ്മത്തെയും അവൻ വിശ്വാസിക്കുന്ന ആചാരങ്ങളെയും കുറിച്ച് മനസിലാക്കാനും കേന്ദ്രമായി ക്ഷേത്രം മാറണം .
നമ്മൾ നേരിടുന്ന പല വെല്ലുവിളിക്കളും നേരിടാൻ നമ്മുടെ യുവതലമുറയെ പ്രാപ്തരാക്കാൻ
ഈ തരത്തിലുള്ള സനാതന ധർമ്മ പാഠശാലക്കൾ ആവശ്യമാണ് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പ്രസിഡൻ്റ് പി വി കൃഷ്ണൻ അധ്യക്ഷനായി.
ക്ഷേത്രം തന്ത്രി ഐ കെ. കൃഷ്ണദാസ് വാഴുന്നോർ ദീപ കൊളുത്തി.
പാഠപുസ്തക പ്രകാശനം ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘാടന സെക്രട്ടറി വി. മഹേഷ് നിർവ്വഹിച്ചു.പയ്യാവൂർ മാധവൻ മാസ്റ്റർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രം രക്ഷാധികാരികളായ എം ശങ്കരൻ നമ്പൂതിരി , കെ.വേണുഗോപാലൻ നമ്പ്യാർ ,വാർഡ് മെമ്പർ എ.വേലായുധൻ ,ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡൻ്റ് ടി.രമേശൻ
,ക്ഷേത്ര സെക്രട്ടറി വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പാഠശാല പ്രസിഡൻ്റ് ടി.ചന്ദ്രൻ കക്കട്ടിൽ സ്വാഗതവും സെക്രട്ടറി ടി.സുകുമാരൻ നന്ദിയും പറഞ്ഞു.
6 മുതൽ 15 വയസു വരെയുള്ള 130 ഓളം കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ
ധർമ്മപാഠന ക്ലാസിൽ എത്തുന്നത് .ഇതിന് വേണ്ടിക്ഷേത്രപരിധിയിലെ പ്രത്യേകരിശിലനം നേടിയ 13 അധ്യാപകരാണ' ക്ലാസുകൾ കൈകാര്യം ചെയ്യുക .
ധർമ്മപാഠനം , ഉപന്യാസ പഠനം , വൈദ്യനിക പഠനം, ആരോഗ്യം പഠനം എന്നി ഉൾപ്പെടുത്തിയാണ് ഇതിനായി സിലബസ് ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു ക്ഷേത്രത്തിൻ്റെ കീഴിൽ ധർമ്മപാഠന ക്ലാസ്ആരംഭിക്കുന്നത്.

No comments