മലയോരത്തിന് വിസ്മയമായി മാലോം പുഞ്ചയിലെ അമ്മ ട്രസ്റ്റ് ഫാം വാണിജ്യ താൽപര്യങ്ങൾ മാറ്റിവച്ച് പ്രകൃതി ദത്തമായ സംരക്ഷണമാണ് ഫാം ലക്ഷ്യം വെക്കുന്നത്.
വെള്ളരിക്കുണ്ട്: അദ്ഭുതങ്ങൾ പലതും ഒളിച്ചു നിൽപ്പുണ്ട് മലയോരത്തെ ഈ ഫാമിൽ. പ്രകൃതി മനോഹരവും ,വർണ്ണ പ്രപഞ്ചവുമായ കാഴ്ച്ചകൾ ഒരുക്കുന്നതിൽ സദാ ജാഗ്രതയിലാണ് ഫാം മാനേജ്മെൻ്റ് . പശ്ചിമഘട്ട മലനിരകൾ മഞ്ഞ് പുതച്ചു നിൽക്കുന്ന തലകാവേരി ഗിരിശൃംഖങ്ങളുടെ മടിത്തട്ടായ ബളാൽ പഞ്ചായത്തിലെ മാലോം പുഞ്ചയിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഫാം സ്ഥിതി ചെയ്യുന്നത് .
അപൂർവ്വ പശുവിനങ്ങളായ ഗിർ ,കാൻക്രെജ് ,രെതി, വെച്ചൂർ ,കാസറഗോഡ് കുള്ളൻ തുടങ്ങി വിവിധ ഇനം പശുകൾ അമ്മ ഫാം ഗോശാലയിൽ സുഖ സുന്ദരമായി സംരക്ഷിക്കപ്പെടുന്നുണ്ട് .
വിവിധ വലുപ്പത്തിലും ആകൃതിയിലും നിറത്തിലും പണി കഴിപ്പിച്ച കൂറ്റൻ മൽസ്യകുളങ്ങളിൽ ഗൗരാമിയും ,തിലോഫിയയും ,നട്ടൂരും ,വാളകളും നീന്തി തുടിക്കുന്നു . വെള്ളയും തവിട്ടും നിറങ്ങളിലുള്ള അനേകം മുയലുകൾക്ക് ആഡംബര കൂടുകൾ ഒരുക്കി ഫാം മാതൃകയാവുന്നു .ഒരോ കൂടും നിശ്ചിത അകലവും വൃത്തിയും വെടിപ്പും നിറഞ്ഞതുമാണ് .
ഫാമിലെ മുഖ്യ ആകർഷണങ്ങളിലൊന്ന് വിവിധയിനം ആടുകളുടെ വളരെ വിപുലമായ സംരക്ഷണ ശ്രേണിയാണ് . മലബാറിയും ,നാടനും ,കോലാടും ,ഹൈബ്രീഡുമടക്കം ധാരാളം ആടുകളും , കുട്ടികളും ഇവ സുന്ദരമായി ജീവിക്കുന്നു .എടുത്തു പറയേണ്ട സവിശേഷതയെന്നത് ഒരു ആടിനെയും , പശുവിനെയും കറന്ന് പാല് എടുക്കുന്നില്ല എന്നതാണ് . അമ്മയാടിൻ്റെയും ,പശുവിൻ്റെയും പാല് കുട്ടികൾക്ക് മാത്രം. തികച്ചും പ്രകൃതിദത്തമായ നിയമം ഇവിടെ പാലിക്കുന്നു . ഒരു ജീവിയുടെ ജീവിതത്തിലും കൃത്രിമമായ ഇടപെടൽ നടത്തി അനാവശ്യമായ ചൂഷണം ഇവിടെ നടത്തുന്നില്ല .
ഗിരിരാജ ,വൊർക്കാടി , കരിങ്കോഴി ,ടർക്കി കോഴി ,നാടൻ കോഴി തുടങ്ങി അനേകം തരം കോഴികളുടെ വിഹാര കേന്ദ്രമാണ് അമ്മ ഫാമിലെ കോഴി കൂടുകൾ . വളരെ വൃത്തിയും വെടിപ്പുള്ള കൂടുകളും പരിസരങ്ങളും ഫാമിൻ്റെ പ്രത്യേകതയാണ്.
വിവിധ മരങ്ങളും ,ഫല വൃക്ഷങ്ങളും , ഔഷധച്ചെടികളും കൊണ്ട് സമ്പന്നമാണ് ഫാമിൻ്റെ ചുറ്റുപ്പാടുകൾ. സഫടികം പോലെ തിളങ്ങി ഒഴുകുന്ന കാട്ടരുവികളും, സദാ മുഴങ്ങികൊണ്ടിരിക്കുന്ന കിളികൊഞ്ചലും ,പാൽക്കുടം തുളുമ്പിയതുപോലുള്ള വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമാണ് അമ്മ ട്രസ്റ്റ് ഫാം . കച്ചവട താൽപ്പര്യമേതുമില്ലാതെ വാണിജ്യപരമായ കാഴ്ചപ്പാടുകൾ മാറ്റി വെച്ച് തികച്ചും പ്രകൃതി ദത്തമായ സംരക്ഷണമാണ് ഫാം ലക്ഷ്യം വെക്കുന്നത് . ഔഷധ സസ്യങ്ങളുടെ വിപുലമായ ശേഖരമൊരുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .കുറുന്തോട്ടിയും ,തുളസിയും ,കീഴാർ നെല്ലിയും ,വിവിധയിനം കാന്താരിമുളകും നട്ടുവളർത്താനുള്ള പ്രവർത്തികൾ ഫാമിൽ ആരംഭിച്ചിട്ടുണ്ട് .
ഫാമിലെ ഏറ്റവും സുന്ദരമായ ആകർഷണം "ഏകലവ്യ"യെന്ന യൂറോപ്പ്യൻ ബ്രീഡായ കുതിരയാണ് . അറബികൾ ഹോഴ്സ് റൈഡിന് ഉപയോഗിക്കുന്ന ഇത്തരം കുതിരകളെ വലിയ വിലകൊടുത്താണ് ഫാം സ്വന്തമാക്കിയിരിക്കുന്നത് . ഇതിനെ പരിചരിക്കാനായി വിദഗ്ധ പരിശീലനം ലഭിച്ച പരിശീലനകനെയും ഫാമിൽ എത്തിച്ചിട്ടുണ്ട് .
ഏകദേശം മുപ്പത് ഏക്കർ വിസ്തൃതിയിൽ പുഞ്ചയിലെ മലയടിവാരത്ത് പ്രകൃതിയുടെ ലാളനയേറ്റ്നൈ സർഗ്ഗികമായ വിശുദ്ധിയോടെ പ്രവർത്തിക്കുന്ന അമ്മ ട്രസ്റ്റ് ഫാം മറ്റു ഫാമുകളുടെ കൂട്ടത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് . സ്തുത്യാർഹമായ സേവനവും മഹിതമായ ബിസിനസ്സ് പ്രവർത്തനങ്ങളും മുൻനിർത്തി ദുബായ് ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസയെന്ന അംഗീകാരം നേടിയ പ്രവാസ ലോകത്തെ പ്രമുഖ വ്യവസായിയായ കൂക്കൾ രാമചന്ദ്രനാണ് അമ്മ ട്രസ്റ്റ് ഫാമിൻ്റെ ഉടമ . അദ്ദേഹത്തിൻ്റെ കലർപ്പിലാത്ത പാരിസ്ഥിതിക ബോധവും സഹാനുഭൂതിയും ദീർഘവീക്ഷണവുമാണ് അമ്മ ട്രസ്റ്റ് ഫാമിൻ്റെ നിർമ്മാണത്തിന് പിന്നിൽ .
വിദ്യാർത്ഥികളുടെ പഠനാവിശ്യത്തിനും , വിനോദ സഞ്ചാരികളുടെ കൗതുകങ്ങൾക്കും വേണ്ടി ഫാമിനെ ആധുനിക സൗകര്യങ്ങളോട് കൂടി വിക സിപ്പിക്കുന്ന തിരക്കിലാണിപ്പോൾ കൂക്കൾ രാമചന്ദ്രനെ പ്രകൃതിയുടെ ഉപാസകൻ . ട്രെക്കിങ്ങ് സൗകര്യങ്ങളും ,ഏറ്മാടവും .ഇൻഫർമേഷൻ സെൻ്ററുകളും ഇതിൻ്റെ ഭാഗമായി ഉടൻ പ്രവർത്തനമാരംഭിക്കും .
പാവപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ,രോഗികൾക്കുള്ള ചികിത്സാ സഹായം ,മരുന്നു വിതരണം , നിർധനരായ വനിതകൾക്കുള്ള തൊഴിൽ സംരംഭങ്ങൾ , ജൈവ കൃഷി , തെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകുന്ന "അതിഥിക്ക് അന്നം " പദ്ധതി തുടങ്ങി അനേകം സാമൂഹിക സേവന ,ജീവകാരുണ്യപ്രവർത്തനങ്ങൾ കൂക്കൾ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ അമ്മ ട്രസ്റ്റ് നടത്തി വരുന്നുണ്ട് . ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാവുകയാണ്
No comments