Breaking News

പ്രകൃതിദുരന്തങ്ങൾ മൂലമുള്ള കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം



കാസർകോട്: വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച തുടങ്ങി വിവിധ കാരണങ്ങളാലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾമൂലം കൃഷിനാശം സംഭവിക്കുകയാണെങ്കിൽ കർഷകർ 24 മണിക്കൂറിനകം ബന്ധപ്പെട്ട കൃഷിഭവനിൽ അറിയിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.


നഷ്ടപരിഹാരത്തിന് www.aimskeralagov.in ലൂടെയും അപേക്ഷിക്കാം. വിള ഇൻഷുറൻസ് പദ്ധതിപ്രകാരം ഇൻഷുർ ചെയ്ത കർഷകർ 15 ദിവസത്തിനകം ഇൻഷുറൻസ് ക്ലയിമിന് എയിംസ് പോർട്ടൽ വഴി അപേക്ഷിക്കണം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിപ്രകാരം കർഷകർ 10 ദിവസത്തിനകം നഷ്ടപരിഹാരത്തിന് എയിംസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04994255346.

No comments