Breaking News

എയിംസ് ജനകീയകൂട്ടായ്മ കിനാനൂർ-കരിന്തളം മണ്ഡലം കമ്മറ്റി രൂപീകരണം ഒക്ടോബർ 31


 


വെള്ളരിക്കുണ്ട് : കേരള സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിക്കുന്ന എയിംസ് പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയിൽ കൂടി ഉൾപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിലവിൽ വന്ന എയിംസ് ജനകീയകൂട്ടായ്മ എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരികയാണ്   ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ ശോചനീയാവസ്ഥ അനുഭവിക്കുന്ന  ജില്ലയാണ് കാസർകോട് മികച്ച ഹോസ്പിറ്റലുകളും ചികിത്സാ സൗകര്യങ്ങളും ഇല്ലാതെ ദിനംപ്രതി നിരവധി ജീവനുകളാണ് കാസർകോട് ജില്ലയിൽ ഇല്ലാതാകുന്നത് എൻഡോസൾഫാൻ ദുരിത ബാധിതർ ഏറ്റവും കൂടുതലുള്ള ജില്ല ആയിട്ടുകൂടി കാസർകോട് ജില്ലയോട് മാറിമാറിവരുന്ന ഭരണകൂടം തികഞ്ഞ അവഗണനയാണ് കാണിക്കുന്നത് ഇത്തരം സാഹചര്യത്തിലാണ് കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് എയിംസ് ജനകീയകൂട്ടായ്മയുടെ കിനാനൂർ കരിന്തളം പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണം ഈ വരുന്ന ഞായറാഴ്ച ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് ബിരിക്കുളം ശ്രീ : പോടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ് യോഗത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മുഴുവൻ ആളുകളും കക്ഷി രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ചുകൊണ്ട് നാടിന്റെ പൊതുനന്മയ്ക്കായി എത്തിച്ചേരണമെന്ന് എയിംസ് ജനകീയകൂട്ടായ്മ പ്രവർത്തകർ അറിയിച്ചു

No comments