Breaking News

ചലച്ചിത്ര താരം നെടുമുടി വേണു അന്തരിച്ചു


 മലയാളത്തിലെ ഭാവാഭിനയ കുലപതി നടന്‍ നെടുമുടി വേണു അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില പൊടുന്നെന ഗുരുതരമാവുകയായിരുന്നു. മറ്റുചില ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന നടന് കൊവിഡ് സ്ഥിരീകരിച്ചതായും ഇതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും വിവരമുണ്ട്. തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലും പ്രദര്‍ശനത്തിനെത്തിയ'ആണും പെണ്ണും'എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന'ഓറഞ്ച് മരങ്ങളുടെ വീട്'എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി വരുന്നുണ്ട്. തിയേറ്റര്‍ റിലീസ്പ്രതീക്ഷിക്കുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'എന്ന ബിഗ് ബജറ്റ് സിനിമയിലും അഭിനയിച്ച നെടുമുടി കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2'ലും അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

No comments