Breaking News

'വടക്കാക്കുന്നിലെ ഖനന നീക്കം അവസാനിപ്പിക്കണം'; എ.ഐ.വൈ.എഫ് മണ്ഡലം കൺവൻഷൻ വെള്ളരിക്കുണ്ടിൽ സമാപിച്ചു

വെള്ളരിക്കുണ്ട്: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വടക്കാക്കുന്ന് മലയിൽ ഖനി മാഫിയ പിടിമുറുക്കുന്നത് ആശങ്കാജനകമാണ്. പ്രദേശത്തുള്ള വരുടെ കുടിവെള്ള സ്രോതസായ വടക്ക് കുന്നിനെ ഖനി മാഫിയ ലക്ഷ്യം വെച്ചിട്ട് നാളേറെയായി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ വടക്കുനിന്നു മലയിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ആത്മഹത്യാപരമാണ്.പ്രദേശത്ത് കൃത്യമായ പരിസ്ഥിതി ആഘാത പഠനം  നടത്തി ഖനന നീക്കങ്ങൾക്ക് അധികൃതർ തടയിട ഇടണം.  വടക്കാക്കുന്നു മലയെ സംരക്ഷിക്കുന്നതിനുവേണ്ടി ജനകീയ കമ്മിറ്റി നടത്തുന്ന സമരങ്ങൾക്ക് എഐവൈഎഫ് വെള്ളരിക്കുണ്ട് മണ്ഡലം കൺവെൻഷൻ  ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കൺവെൻഷൻ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല  അസിസ്റ്റന്റ് സെക്രട്ടറി സി പി ബാബു, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ്  ധനീഷ് ബിരിക്കുളം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി ബാബു, കെ എൻ രവി,  എ കെ ചന്ദ്രൻ, സിപി സുരേശൻ തുടങ്ങിയവർ സംസാരിച്ചു.

 ഭാരവാഹികളായി ഹരിദാസ് പാണത്തൂർ (പ്രസിഡന്റ്) അതുല്യ തമ്പാൻ, സജിത്ത് കുമാർ (വൈസ് പ്രസിഡണ്ട് മാർ)

 പി പ്രദീപ് കുമാർ (സെക്രട്ടറി ) സുബിത്ത് ,രാജു പുല്ലൊടി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു .

No comments