Breaking News

ലോക ബാലികാ ദിനാചരണവും ഐ.സി.ഡി.എസ്. 46ന്റെ വാർഷികാഘോഷവും സേവന പ്രദർശന മേളയും കിനാനൂർ കരിന്തളത്ത് സംഘടിപ്പിച്ചു


കരിന്തളം: കേന്ദ്രവിക്ഷ്കൃത പദ്ധതിയിൽ ഏറ്റവും ബൃഹുത്തും സമാനതകളില്ലാത്തതുമായ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി 1975 ൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ തുടക്കം കുറിച്ച പദ്ധതി 2021 ഒക്ടോബർ 2 ന് 46 വർഷം പിന്നീടുന്ന വേളയിൽ വനിതാ ശിശു വികസന വകുപ്പ് വൈവിധ്യങ്ങളായ ഒരു മാസക്കാലത്തെ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. 

ഒക്ടോബർ 11 ലോക ബാലികാ ദിനമാചരിച്ചു.

പരപ്പ ഐ.സി ഡി.എസ്. പ്രൊജക്ടിന്റെ നേതൃത്വത്തിൽ വകുപ്പിന്റെ   പ്രവർത്തനങ്ങളും സേവനങ്ങളും  ഉൾകൊള്ളിച്ചു കൊണ്ടുള്ള പ്രദർശന മേളയും  കിനാനുർ കരിന്തളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. ബാലികാ ദിനാചരണത്തിന്റെയും 

പ്രദർശന മേളയുടെയും ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി നിർവ്വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസർ എം.കെ. ധനലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സി.എച്ച്.അബ്ദുൾ നാസർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഷൈജമ്മ ബെന്നി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് സി , വാർഡ് മെമ്പർമാരായ

ധന്യ, മനോജ് തോമസ്, ബാബു കെ.വി , യശോദ, സന്ധ്യ, ബിന്ദു. ടി എസ് , കൈരളി, ഉമേശൻ വേളൂർ സംസാരിച്ചു.

തുടർന്ന് കൗമാരപ്രായക്കാരായ കുട്ടികളുടെ മാനസികാരോഗ്യവും നിയമ ബോധവൽക്കരണത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് കൗൺസിലർ നിസ്സി മാത്യു ക്ലാസ്സെടുത്തു.

നൂട്രീഷനിസ്റ്റ് ശില്പ, എൻ.എൻ എം  കോർഡിനേറ്റർ നിഖിൽ കെ. സ്കൂൾ കൗൺസിലർ വിദ്യ സുനിൽ, ദിലീഷ് എ,  വിനോദ് കുമാർ  എന്നിവർ പങ്കെടുത്തു. ലീല.എൻ നന്ദി പറഞ്ഞു

No comments