Breaking News

കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്


 

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാലയങ്ങളേയും കലാലയങ്ങളേയും സഹകരിപ്പിച്ചു കൊണ്ട് സ്റ്റേ സെയ്ഫ് ഓൺലൈൻ (STAY SAFE ONLINE)എന്ന വെബിനാർ സീരീസ് സംഘടിപ്പിച്ചു വരികയാണ് ജനമൈത്രി പോലീസ്. രോഗാതുരമായ ഈ കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഇൻറർനെറ്റിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുമ്പോൾ, സൈബർ ക്രൈമുകൾ വർദ്ധിച്ചു വരുമ്പോൾ ആശങ്കയിലായ രക്ഷിതാക്കളിലും കുട്ടികളിലും മികച്ച ഓൺലൈൻ മാധ്യമ സംസ്കാരം വളർത്തിയെടുക്കുകയെന്നതാണ് ഉദ്ദേശം. സൈബർ പോലീസ് സ്റ്റേഷനുകളിലെ അനുഭവസമ്പന്നരായ ഉദ്യോഗസ്ഥൻമാർ ക്ലാസെടുക്കുന്നു.കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ്റെ ആശയത്തിൽ സംഘടിപ്പിച്ചു വരുന്ന വെബിനാർ സീരീസ് കാഞ്ഞങ്ങാട് സബ് ഡിവിഷൻ്റെ കീഴിൽ 80 പ്രോഗ്രാം പിന്നിട്ടു കഴിഞ്ഞു.

No comments