Breaking News

പരപ്പയിൽ പേപ്പട്ടിയുടെ കടിയേറ്റ് 5 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ.



പരപ്പ: പരപ്പയിൽ പേപ്പട്ടിയുടെ കടിയേറ്റ് 5 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവർ പ്രതിഭാനഗറിലെ മുരളീധരൻ (39), കുപ്പമാട് വിബിൻ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദർശനൻ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു.

No comments