Breaking News

അരപട്ടിണി കാരനെ മുഴു പട്ടിണികാരൻ ആക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വേണ്ടി നേർച്ച വഴിപാടുകളുമായി യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റി


കാസർഗോഡ് : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് സാധാരണക്കാരായ ജനങ്ങളുടെ അര പട്ടിണി മുഴുപ്പട്ടിണിആക്കി കൊടുത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കണ്ണുതുറക്കാൻ നേർച്ചയും വഴിപാടും ആയി യൂത്ത് ഫ്രണ്ട് പ്രവർത്തകർ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും ജനങ്ങളുടെ ദുരിതം മനസ്സിലാക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾക്ക് കഴിയുന്നില്ല ഓട്ടോ-ടാക്സി മേഖലകളിൽ പണിയെടുക്കുന്ന നൂറുകണക്കിനാളുകൾ ഉപജീവനത്തിന് മറ്റു വഴികൾ തേടി തുടങ്ങി. ഒരു ദിവസത്തെ വേതനം ഒന്നിനും തികയാതെ ജനം നെട്ടോട്ടമോടുകയാണ് അപ്പോഴും പരസ്പരം പഴിചാരി  ഗവൺമെന്റ് കൾ  ജനങ്ങളെ വിഡ്ഢികളാക്കുകയാണ്  സംസ്ഥാന ഗവൺമെന്റ് വാങ്ങുന്ന അധിക നികുതിയിൽ പോലും കുറവുവരുത്താൻ തയ്യാറാവാതെ എൽഡിഎഫ് ഗവൺമെന്റ് സമര പ്രഹസനങ്ങൾ നടത്തി  കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് നിർമാണ മേഖലയും വ്യവസായ മേഖലയും എല്ലാം സ്തംഭനാവസ്ഥയിൽ ആണ് ഈയൊരു അവസ്ഥയിലും കണ്ണു തുറക്കാത്ത അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ആണ് നേർച്ചയും വഴിപാടുകളും എന്ന് കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു ഇന്നലെ നടന്ന കാസർകോട് ജില്ല കമ്മറ്റിയുടെ  ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത് യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രിൻസ് ജോസഫ് അധ്യക്ഷനായി വിളിച്ചാൽ വിളി കേൾക്കാത്ത ചില ദൈവങ്ങളെ പോലെയാണ് കേന്ദ്ര സംസ്ഥാന ഗവൺമെന്റ്കൾ എന്ന്. പ്രിൻസ് ജോസഫ്  അഭിപ്രായപ്പെട്ടു ജില്ലാ ജനറൽ സെക്രട്ടറി ഷോബി ഫിലിപ്പ് ജില്ലാ സെക്രട്ടറിമാരായ ജോബിൻ മുന്ജനാട്ടു, മനോജ് വലിയപ്ലാക്കൽ വൈസ് പ്രസിഡണ്ടുമാരായ ഷിന്റോ ചെമ്മരപ്പള്ളി,  ബിനോയ് വെള്ളപ്പള്ളി, ജിൻസ് ജോസഫ്,ഷാജി പാത്തികര നെൽസൺ വെള്ളരിക്കുണ്ട്,  എബിൻ തോണക്കര എന്നിവർ സംസാരിച്ചു

No comments