Breaking News

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി: പോലീസുകാരന് സസ്‌പെൻഷൻce

 


കൊല്ലം: മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റിയ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ. ചാത്തന്നൂർ എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെൻഡ് ചെയ്തത്. മംഗലാപുരം എസ്‌ഐ ആയിരിക്കുമ്പോഴാണ് ഫോൺ കവർന്നത്. മരിച്ച യുവാവിന്റെ ഫോൺ തട്ടിയെടുത്ത് ഔദ്യോഗിക സിം ഇട്ട് ഉപയോഗിക്കുകയായിരുന്നു.


മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ മോഷ്ടിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഫോൺ കാണാനില്ലെന്ന് അരുണിന്റെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്.

No comments