Breaking News

പൊങ്കാല ഉത്സവം കൊണ്ട് പ്രസിദ്ധമായ മാവുങ്കാൽ വെള്ളൂട ക്ഷേത്ര ചരിത്രത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി 'പൊങ്കൽ' റിലീസ് ചെയ്തു


കാഞ്ഞങ്ങാട്: വെള്ളൂട ഭജന സമിതിയുടെ ബാനറിൽ നിർമ്മിച്ച പൊങ്കൽ ഡോക്യൂമെന്ററി പുറത്തിറങ്ങി. കാഞ്ഞങ്ങാട് മാവുങ്കാൽ വെള്ളൂട ഭഗവതീ ക്ഷേത്രത്തിൻ്റെ ചരിത്രവും ഐതീഹ്യവും പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെൻ്ററിയുടെ  രചനയും സംവിധാനവും നിർവ്വഹിച്ചത് യീബി കാഞ്ഞങ്ങാടാണ്.


ആറ്റുകാൽ കഴിഞ്ഞാൽ ഉത്തരകേരളത്തിൽ പൊങ്കാല ഉത്സവം  നടക്കുന്ന പ്രധാനക്ഷേത്രമായ വെള്ളൂട ശ്രീഭഗവതീ ക്ഷേത്രത്തിൻ്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പുതിയ തലമുറക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്യുമെൻ്ററി നിർമ്മിച്ചതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.


ഛായാഗ്രഹണം ചന്ദ്രു വെള്ളരിക്കുണ്ട്, അസോസിയേറ്റ് ക്യാമറ മഹേഷ്‌ മിഥിലാ, മണി കൂടാനം എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. ജിഷ ജയരാജാണ് അവതാരക. പി.ആർ.ഒ ബാബു കോട്ടപ്പാറ.

ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരിയുടെ സാന്നിധ്യത്തിൽ യൂട്യൂബ് വഴി പൊങ്കൽ റിലീസ് ചെയ്തു.

ചിത്രം കാണാനുള്ള ലിങ്ക്:https://youtu.be/36YwGvArt-g

No comments