Breaking News

ജില്ലയിലെ വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികൾക്ക് ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം


വിവിധ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികള്‍ക്ക്  ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. ജില്ലയിലെ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍നിന്നും ആറ് വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. പൊതുവിഭാഗത്തിലെയും ഭിന്നശേഷി കുട്ടികളിലെയും 6-11 വയസ്സ്, 12-18 വയസ്സ് എന്നീ വിഭാഗങ്ങളിലായി ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് പുരസ്‌കാരം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പുരസ്‌കാരവും 25,000 രൂപയും നല്‍കും.

അപേക്ഷകര്‍ ആറ് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 2020 ജനുവരി ഒന്ന് മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രാഗത്ഭ്യം കാണിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍ കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകമുണ്ടങ്കില്‍ അതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍കൊളളുന്ന സി.ഡി, പെന്‍ഡ്രൈവ്, പത്ര കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷനല്‍ അച്ചീവ്മെന്റ് കരസ്ഥമാക്കിയ കുട്ടികളെ അവാര്‍ഡിന് പരിഗണിക്കില്ല. അപേക്ഷാ ഫോം കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിദ്യാനഗര്‍ സിവില്‍സ്റ്റേഷനിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോമും വനിതാ ശിശു വികസന വകുപ്പിന്റെ www.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04994256990, 9895982476.

No comments