Breaking News

വെള്ളരിക്കുണ്ട് ഗവ.ആശുപത്രിയിലേക്കുള്ള യാത്ര ദുഷ്ക്കരം പി.എച്ച്.സി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു)


വെള്ളരിക്കുണ്ട്:  വിദൂര മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നിത്യേന നൂറുകണക്കിന് രോഗികൾ വന്നു പോകുന്നതും കോവിഡ് വാക്സിനേഷനടക്കമുള്ള  ആരോഗ്യ പ്രവർത്തനങ്ങളുടെ കേന്ദ്രവുമാണ് വെള്ളരിക്കുണ്ട് പി.എച്ച് സി., രോഗികളുമായി  വരുന്ന  വാഹനങ്ങൾ  മെയിൻ റോഡരുകിൽ  നിറുത്തിയിട്ട  ശേഷം രോഗികൾ ഹോസ്പിറ്റലിലേക്ക് നടന്നു കയറുകയാണിപ്പോൾ ചെയ്തു വരുന്നത് .

അത്യാസന്ന രോഗികളുടെ ആശുപത്രി യാത്ര ഇതു മൂലം  ദുഷ്കരമായിട്ടുണ്ട്. കുത്തനെയുള്ളതും പൊട്ടിപ്പൊളിഞ്ഞതുമായ ഈ റോഡ് യാത്രക്ക് ആംബുലൻസ് ഡ്രൈവർമാരും മടിക്കുന്നത് രോഗികളുടെ സ്ഥിതി ഗുരുതരമാക്കുന്നു.

വെള്ളരിക്കുണ്ട് പി.എച്ച്.സി യെ ബ്ലോക്ക് സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള റോഡിൻ്റെ കാര്യം പരിതാപകരമാണ്.


മലയോര താലൂക്കിൻ്റെ ആസ്ഥാന നഗരമായ വെള്ളരിക്കുണ്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് സുഗമമായ യാത്രാ സൗകര്യത്തിന് അധികൃതർ വഴിയൊരുക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. വെള്ളരിക്കുണ്ട് യൂണിറ്റ് ആവശ്യപ്പെട്ടു.


ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ  എളേരി ഏരിയാ സെക്രട്ടറി ടി.വി.തമ്പാൻ യോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് കെ.ബി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു., എൻ.കെ.ബിജു, ഷാജി ജോസഫ്, ചാക്കോ കളരിക്കൽ എന്നിവർ സംസാരിച്ചു

No comments