Breaking News

ഇന്ധനവില വർദ്ധനവ്: എഫ് എസ് ഇ ടി ഒ വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


 

പരപ്പ: കേന്ദ്ര സർക്കാരിൻ്റെ ഇന്ധന കൊള്ളക്കെതിരെ എഫ് എസ് ഇ ടി ഒ  വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ ബ്ലോക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധയോഗം കെ എസ് ടി എ  ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി വി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് പി എം ശ്രീധരൻ അധ്യക്ഷനായി. എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എ വി ദാമോദരൻ , കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം സി എൻ സുമ , വിനോദ് കുമാർ കെ ,പ്രദീപ് കുമാർ സി വി , ബാബു പി എസ് , ബിജു എം എന്നിവർ സംസാരിച്ചു.

No comments