Breaking News

നാടിൻ്റെ സുരക്ഷക്കായി കൈകോർത്ത് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും ലീഗൽ സർവ്വീസസ് കമ്മറ്റിയും ജനങ്ങളും..

വെള്ളരിക്കുണ്ട്: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഭാരത് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തിൽ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് വീട് സന്ദർശനം നടത്തി നിയമബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. വെസ്റ്റ്എളേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ നാട്ടക്കൽകുന്ന്, കോട്ട കോളനി ഭാഗങ്ങൾ സന്ദർശിച്ച് കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതിനെ കുറിച്ചും അവരുടെ സുരക്ഷ ഉറപ്പു നൽകുന്ന നിയമങ്ങളെ സംബന്ധിച്ചുമൊക്കെ ബോധവത്കരണം നൽകി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷിജിത്ത്.പി, അനൂപ് എൻ പി, ലീഗൽ സർവീസസ് അതോറിറ്റി  വളണ്ടീയർ  മഹേശ്വരി കെ, പ്രദേശത്തെ എസ്ടി പ്രമോട്ടർ ഷീജ എന്നിവർ സംസാരിച്ചു.

No comments