Breaking News

സംസ്ഥാനത്തെ കോളേജുകൾക്ക് ഇന്നും നാളെയും അവധി ; എല്ലാ പരീക്ഷകളും മാറ്റി


കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ( തിങ്കൾ, ചൊവ്വ ) കോളജുകള്‍ക്ക് അവധി. ഇന്നുമുതല്‍ കോളജുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഈ മാസം 20-ലേക്ക് മാറ്റി. ഇന്ന് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.


പ്ലസ് വണ്‍ പരീക്ഷയും സര്‍വകലാശാല പരീക്ഷകളും മാറ്റി


പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള സര്‍വകലാശാല ഇന്ന് (തിങ്കളാഴ്ച) നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


എച്ച്‌.ഡി.സി പരീക്ഷ മാറ്റി


ഇന്ന് നടത്താനിരുന്ന എച്ച്‌.ഡി.സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദു സര്‍വകലാശാലകളോട് നിര്‍ദേശിച്ചിരുന്നു.

No comments