Breaking News

അതിജീവന പോരാട്ടത്തിൻ്റെ 26 ദിനങ്ങൾക്ക് ശേഷം വെള്ളരിക്കുണ്ട് വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ നിരാഹാര സമരം തുടങ്ങി


വെള്ളരിക്കുണ്ട്: അതിജീവന പോരാട്ടത്തിൻ്റെ 26 ദിനങ്ങൾക്ക് ശേഷം അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വടക്കാംകുന്ന് സംരക്ഷസമിതി നേതൃത്വത്തിൽ കാരാട്ട് സമരപന്തലിൽ നിരാഹാര സമരം തുടങ്ങി. കഴിഞ്ഞ 26 ദിവസങ്ങളായി സത്യാഗ്രഹ സമരം നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഇല്ലാത്ത സാഹചര്യത്തിലാണ് സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ ഇന്ന് നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ഷിൻസി ജിൻസ്, ബിന്ദുലേഖ.പി, ലൂക്കോസ്.പി.ഡി, ഷിഹാബ്.കെ.പി, രാജീവ്.വി.വി, ഷംസുദ്ദീൻ.കെ.പി, അജയൻ കാരാട്ട് എന്നിവരാണ് ഇന്ന് സമരപന്തലിൽ ഏകദിന  നിരാഹാര സമരം നടത്തുന്നത്.

No comments