Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ധനകാര്യകമ്മീഷൻ ഗ്രാന്റ് വകയിരുത്തിയ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റൻഡ് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ധനകാര്യകമ്മീഷന്‍ ഗ്രാന്റ് വകയിരുത്തിയ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്‍ഡ് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി-15.11.2021. ഇന്റര്‍വ്യൂ തീയ്യതി-18.11.2021  രാവിലെ 11 മണി,ഇന്റര്‍വ്യു നടത്തുന്ന സ്ഥലം-പഞ്ചായത്താഫീസ്

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(DCP)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം അല്ലെങ്കില്‍  കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ,പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി-2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍.പട്ടികജാതി ,പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കാവുന്നതാണ്.

No comments