കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ലാ സമ്മേളനം 28ന് കമ്പല്ലൂരിൽ സംഘാടക സമിതി രൂപീകരിച്ചു
കമ്പല്ലൂർ : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( KSTA) 31-ാം ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനം നവം: 28 ന് ജി.എച്ച്.എസ്.എസ് കമ്പല്ലൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി കെ മോഹനൻ അധ്യക്ഷനായിരുന്നു. ജില്ലാ എക്സി കമ്മറ്റിയംഗം പി എം ശ്രീധരൻ , വി കെ റീന ,
ശ്രീനിവാസൻ കെ എസ് , കെ.പി ദാമോധരൻ , ശിവദാസൻ എൻ വി , രവി കെ വി , കെ വസന്തകുമാർ , പ്രമോദ് കുമാർ , ഷൈജു സി , അനിത പി , പി പത്മനാഭൻ , അച്യുതൻ കെ പി , തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനം , പോസ്റ്റർ രചനാ ക്യാമ്പ് അധ്യാപക കലോത്സവം തുടങ്ങിയ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. പി ജനാർദ്ദനൻ സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു.
" നവകേരള സൃഷ്ടിക്കായ് അണിചേരൂ . മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ " എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം നടക്കുന്നത്.
സംഘാടക സമിതി ഭാരവാഹികൾ ചെയർമാനായി പി കെ മോഹനനേയും കൺവീനറായിപി പത്മനാഭനേയും തിരഞ്ഞെടുത്തു.
No comments