Breaking News

മാലോം നമ്പ്യാർമലയിൽ ‌ ഇടിമിന്നലിൻ്റെ ആഘാതത്തിൽ വീട് ഭാഗീകമായി തകർന്നു



വെള്ളരിക്കുണ്ട്: മാലോം ദർഘാസ് നമ്പ്യാർ മലയിൽ ഇടിമിന്നലിൽ വീട് തകർന്നു. നമ്പ്യാർ മലയിലെ താഴത്ത്‌ വീട്ടിൽ തമ്പായിയുടെ കോൺക്രീറ്റു വീടാണ് ഇടി മിന്നലിൽ ഭാഗീകമായി തകർന്നത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടി മിന്നലിലാണ് തമ്പായിയുടെ വീടിന് നാശം നേരിട്ടത്. വീട്ടിലെ വയറിങ്ങ്,സ്വിച്ച് ബോർഡ്,സർവീസ് വയർ എന്നിവയും കത്തി നശിച്ചു. വീടിന്റ ഭിത്തിക്ക് വിള്ളലും രൂപപെട്ടു. ശുചിമുറിക്കും കേടു പാടുകൾ സംഭവിച്ചു.

ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന തമ്പായിക്ക് ഷോക്കേൽക്കുകയും ചെയ്തിരുന്നു. ബളാൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല സംഭവസ്ഥലം സന്ദർശിച്ചു.

No comments