വെള്ളരിക്കുണ്ട് പ്രസ്ഫോറം അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി ഉദ്ഘാടനം നിർവ്വഹിച്ചു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രസ്ഫോറം അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രസ് ഫോറം ഹാളിൽ വച്ച് നടന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പക്ടർ എൻ.ഒ സിബി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസ്ഫോറം പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ (ദീപിക) അധ്യക്ഷത വഹിച്ചു. പ്രസ്ഫോറം സെക്രട്ടറി ദുൽകിഫിലി(സുപ്രഭാതം) സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.പി രാഘവൻ(മലയാള മനോരമ), പി.പി ജയൻ (മാതൃഭൂമി), ട്രഷറർ ജോയി ചാക്കോ (മാധ്യമം), ജോർജുകുട്ടി, ചന്ദ്രുവെള്ളരിക്കുണ്ട് (കാസർകോട് വിഷൻ, മലയോരംഫ്ലാഷ് ), ഹരികൃഷ്ണൻ ( മലയോരം ഫ്ലാഷ് ഓൺലൈൻ) ജോ.സെക്രട്ടറി സുധീഷ് (കാസർകോട് വാർത്ത) നന്ദി പറഞ്ഞു.
No comments