Breaking News

പൊതു വിദ്യാലയങ്ങളിലെ പ്രീപ്രൈമറി അധ്യാപകരെ സ്ഥിരപ്പെടുത്തുക' കേരള സ്ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പരപ്പ ബ്രാഞ്ച് സമ്മേളനം സമാപിച്ചു


പരപ്പ :പൊതു വിദ്യാലയങ്ങളിലെ പ്രി പ്രൈമറി അധ്യാപകരെ സ്ഥിരപ്പെടുത്തുക , പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പാഠപുസ്തകങ്ങൾ നൽകുക എന്നി ആവശ്യങ്ങൾക്കായി ആഹ്വാനം ചെയ്തു കൊണ്ട് കെ.എസ്. ടി. എ പരപ്പ ബ്രാഞ്ച് മുപ്പത്തൊന്നാമത്  സമ്മേളനം പരപ്പ  ഗവൺമെന്റ് ഹയർ സെക്കന്ററി  സ്കൂൾ വിദ്യാലയത്തിൽ സമാപിച്ചു. നവകേരള സൃഷ്ടിക്കായ് അണിചേരൂ , മതനിരപേക്ഷ ജനകിയ വിദ്യാഭ്യാസം ശക്തിപ്പെടുത്തു എന്ന മുദ്രാവാക്യമുയർത്തിയാണ്  ഈ വർഷത്തെ  സമ്മേളനം നടന്നത്.  സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡന്റ്  ശശിധരൻ  കെ പതാക ഉയർത്തി . ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയംഗം ടി വിഷ്ണുനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പി ജനാർദ്ദനൻ സംഘടനാ റിപ്പോർട്ടും കെ ബിനു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. രാഗേഷ് കെ രക്തസാക്ഷി പ്രമേയവും രാധിക ഡി അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ചർച്ചകൾക്ക് ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ മറുപടി നൽകി. ജില്ല എക്സിക്യൂട്ടിവ് കമ്മറ്റിയംഗം പി ബാബുരാജ് , പി എം ശ്രീധരൻ , വി കെ റീന , എം ബിജു , കെ വസന്ത കുമാർ , ഷൈജു സി , അനിത പി , അനിതകുമാരി വി , മെയ് സൺ എന്നിവർ അഭിവാദ്യമർപ്പിച്ചു 

പുതിയ ഭാരവാഹികൾ

പ്രസിഡന്റ് - ശശിധരൻ കെ 

സെക്രട്ടറി - കെ ബിനു

ട്രഷറർ - സ്മിത ആനന്ദ്

No comments