പനത്തടി പഞ്ചായത്ത് ജൈവവള സബ്സിഡി വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധം: ബി.ജെ.പി പനത്തടി കൃഷിഭവൻ ധർണ്ണ നടത്തി
രാജപുരം: പനത്തടി പഞ്ചായത്തിലെ തെങ്ങ്, കമുക് കർഷകർക്കുള്ള ജൈവ വള സബ്സിഡി വെട്ടിക്കുറച്ച പനത്തടി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പനത്തടി കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി.കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.ജയറാം മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്രസറളായ,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആർ.സൂര്യനാരായണ ഭട്ട്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം. ഷിബു, ബി.ജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ സുരേഷ്, വൈസ് പ്രസിഡൻ്റ് പി.ഗണേശൻ നായക്ക്, വി.കൃഷ്ണൻകുട്ടി നായർ, പി കൃഷ്ണകുമാർ, പി.വി നന്ദകുമാർ എന്നിവർ സംസാരിച്ചു.
No comments