Breaking News

വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്: വെള്ളരിക്കുണ്ട് ടൗണിൽ ഗതാഗതകുരുക്ക് പതിവാകുന്നു അധികൃതർക്ക് പരാതി നൽകി കെ.ടി.യു.സി

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിൽ വാഹനങ്ങൾ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു. കൂടാതെ ബീവറേജ് ഔട്ട്‌ ലെറ്റിന് മുൻപിൽ വളവോട് കൂടിയ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്ത് മദ്യം വാങ്ങാൻ പോകുന്നതും അപകടത്തിന് കാരണമാകുന്നു. ഇതിന് ശാശ്വത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വെള്ളരിക്കുണ്ട് ജോയിന്റ് ആർടിയോക്ക് പരാതി നൽകി. കെ.ടി.യു.സി.എം കാസർഗോഡ് ജില്ല സെക്രട്ടറിയും വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡണ്ടുമായ മനോജ് മാടവനയുടെ നേതൃത്വത്തിൽ യൂത്ത്ഫ്രണ്ട് നേതാവ് മനോജ് ഒറീത്തായിൽ, ജോണി വി.സി (യൂണിയൻ സെക്രട്ടറി), കുരിയൻ എ.ടി,ചാക്കോ ചക്കാലയിൽ, തങ്കച്ചൻ ബളാൽ, ജോമോൻ കൂളിപാറയിൽ, ബിജു പന്നിത്തടം, സണ്ണി കൂളിപാറ എന്നിവരുടെ നേതൃത്വത്തിലാണ് രേഖാമൂലം പരാതി നൽകിയത്

No comments