കെ സി ഇ എഫ് വെള്ളരിക്കുണ്ട് താലൂക്ക് മെമ്പർഷിപ്പ് വിതരണോത്ഘടനം ജോസ് പെരിങ്ങല്ലൂർ നിർവഹിച്ചു
മാലോം :കേരള കൊ- ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് വെള്ളരിക്കുണ്ട് താലൂക്ക്തല മെമ്പർഷിപ്പ് വിതരണോത്ഘടനം സംസ്ഥാന കമ്മിറ്റി അംഗം ജോസ് പെരിങ്ങല്ലൂർ നിർവഹിച്ചു. മാലോത്ത് സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്കിൽ പുതുതായി ജോയിൻ ചെയ്ത അരുൺ ലാലിന് അംഗത്വം നൽകി കൊണ്ട് നിർവഹിച്ചു. താലൂക്ക് സെക്രട്ടറി എൻ രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി ഗോവിന്ദൻ, ദേവസ്യ, ജോസ്ന ജോർജ്,മുരളീധരൻ, ബാബുരാജ്,സോണി സുരേഷ്, ബിജു മാത്യു, ബിൻസി എന്നിവർ സംസാരിച്ചു.
No comments