Breaking News

ക്ഷീര കർഷകർക്കായി ഭീമനടിയിൽ പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി നടത്തി


ഭീമനടി: ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെയും വെസ്റ്റ് എളേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി  പാല്‍ഗുണമേന്മ ബോധവത്കരണ പരിപാടി നടി. പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ അധ്യക്ഷയായി. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എസ്.മഹേഷ് നാരായണന്‍,  തൃക്കരിപ്പൂര്‍ സര്‍ക്കിള്‍  ഫുഡ്സേഫ്റ്റി ഓഫീസര്‍ കെ.സുജയന്‍, പരപ്പ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി.മനോജ്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

No comments