Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് പ്രതിവാര സമരം: സംരക്ഷണ ചങ്ങല തീർത്ത് പ്രദേശവാസികൾ


വെള്ളരിക്കുണ്ട്: വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങൾക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിവാര സമര പരിപാടികളുടെ ഭാഗമായി വടക്കാകുന്ന് മലനിരകൾ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് സമരപന്തലിന് സമീപത്തായി പ്രദേശവാസികൾ സംരക്ഷണ ചങ്ങല തീർത്തു.വാർഡ് മെമ്പർ എം.ബി.രാഘവൻ, സംരക്ഷണ ചങ്ങല ഉദ്ഘാടനം ചെയ്തു.സംരക്ഷണ സമിതി ഭാരവാഹികൾ,  പ്രവർത്തകർ, ക്ലബ്ബ് പ്രവർത്തകർ, ആരാധനാലയങ്ങൾ, കുടുംബശ്രീ - സ്വാശ്രയ സംഘം പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ചങ്ങലയിൽ കണ്ണികളായി.

No comments