Breaking News

അമേരിക്കയിൽ മലയാളി വെടിയേറ്റു മരിച്ച സംഭവം : 15കാരൻ പിടിയിൽ


ഡാലസ് : പത്തനംതിട്ട സ്വദേശി സാജന്‍ മാത്യൂസിനെ അമേരിക്കയില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത് പതിനഞ്ചുകാരന്‍.

ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയിലെ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ സാജന്‍ മാത്യൂസിനെ സ്വന്തം സ്ഥാപനത്തിനുള്ളില്‍ വച്ചാണ് അക്രമി നിറയൊഴിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. അമേരിക്കന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് കടന്ന് കളഞ്ഞ കൊലപാതകി പിടിയിലായത്.

No comments