Breaking News

ബളാൽ പഞ്ചായത്ത് കനകപ്പള്ളി അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി


പരപ്പ: ബളാൽ ഗ്രാമപഞ്ചായയത്തിലെ വാർഡ് 16ലെ കനകപ്പള്ളി അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി.ALMSC പ്രസിഡണ്ട്‌ ഡെന്നിസ് ജോസഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ അബ്‍ദുൾഖാദർ പരിപാടി ഉൽഘാടനം ചെയ്തു. അംഗൻവാടി വർക്കർ മണിമോൾ സ്വാഗതം പറഞ്ഞു. എ.ഡി.എസ് ശ്യാമള, എസ്.ടി പ്രമോട്ടർ സുമ ആശംസകൾ അർപ്പിച്ചു. അംഗൻവാടി ഹെൽപ്പർ ഹേമ സണ്ണി നന്ദി പറഞ്ഞു. പരിപാടിയിൽ കുട്ടികൾക്ക് പുസ്തകവും ക്രയോൺസും നൽകി. മധുര പലഹാരം വിതരണം നടത്തി

No comments