Breaking News

സേവന പ്രവർത്തനവുമായി അയറോട്ട് ഗുവേര വായനശാല ഉദയപുരം-അയറോട്ട്- ചുള്ളിക്കര പാതയോരത്തെ കാടുകൾ കൊത്തി ശുചീകരിച്ചു


ചുള്ളിക്കര: സേവന പ്രവർത്തനവുമായി അയറോട്ട് ഗുവേര വായനശാല പ്രവർത്തകർ.  ഉദയപുരം-അയറോട്ട്- ചുള്ളിക്കര പാതയോരത്തെ കാട് കൊത്തി വൃത്തിയാക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പരിപാടി വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു. ഏകദേശം 4 കിലോമീറ്റർ റോഡിന്റെ ഇരുവശങ്ങളുമാണ് കാട് കൊത്തി വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വായനശാല സെക്രട്ടറി ജയേഷ്, പ്രസിഡന്റ് അനീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ നന്ദകുമാർ, മനു,ഹരീഷ് എന്നിവർ നേതൃത്വം നൽകി.

No comments