Breaking News

ബളാൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലിടങ്ങളിൽ ഇനി മുതൽ പരിശീലനം ലഭിച്ച മേറ്റുമാർ


 

വെള്ളരിക്കുണ്ട് : തൊഴിലുറപ്പ് തൊഴിൽ സ്ഥലങ്ങളിൽ കൂടുതൽ കാര്യ ക്ഷമതയോടും ഉത്തരവാദിത്വവും മാതൃകാ പരമായ തൊഴിൽ ദിനങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബളാൽ ഗ്രാമ പഞ്ചായത്ത്‌ മേറ്റുമാർക്ക് ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.


 മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും  പരിപാടി യും പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേറ്റുമാർക്കുള്ള പരിശീലന പരിപാടിയുമാണ് നടത്തിയത്.


ബളാൽ കമ്മൂണിറ്റി ഹാളിൽ നടന്ന  പരിശീലനപരിപാടി വൈസ് പ്രസിഡന്റ് എം. രാധാമണി ഉത്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു.

സ്ഥിരം സമിതി അംഗം ടി. അബ്ദുൾ കാദർ, അംഗങ്ങളായ ദേവസ്യതറപ്പേൽ, വിനു കെ. ആർ,ജെസ്സി ചാക്കോ, സന്ധ്യശിവൻ,എം.അജിത, ശ്രീജ രാമചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി കെ. ടി റാഷിദ് എന്നിവർ പ്രസംഗിച്ചു.


പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ ജി ബിജുകുമാർ,  എക്സ്റ്റൻഷൻ ഓഫീസർ രാജു കെ എസ്, തൊഴിലുറപ്പ് ബ്ലോക്ക്‌ എഞ്ചിനീയർ രഞ്ജിത്ത് ആർ എന്നിവർ ക്ലാസ്സ്‌ നയിച്ചു.

No comments