Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


 

ഒടയഞ്ചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങ് കൃഷിയുടെ സമഗ്രവികസനത്തിനായി 2021-2022 നടപ്പിലാക്കുന്ന   കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എൽ എ  ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ദാമോദരൻ അധ്യക്ഷനായി. കൃഷി ഓഫീസർ ഹരിത കെ.വി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി മുഖ്യാഥിതിയായി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുമ ഡി.എൽ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഭൂപേഷ്,  രജനി ക്യഷ്ണൻ (വികസന സ്റ്റാൻ്റിങ് കമ്മറ്റി ചേർപേഴസൺ, ബ്ലോക്ക് പഞ്ചായത്ത് പരപ്പ ), ശ്രീകല(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ശൈലജ കെ (വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചേയർപേഴ്സൺ), ജയശ്രീ എൻ എസ് (ആരോഗ്യ വിദ്യാഭ്യാസ ചേയർപേഴ്സൺ ), ജോസഫ് (സെക്രട്ടറി പഞ്ചായത്ത്) തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റൻറ് വിവി വിജയൻ നന്ദി പറഞ്ഞു.

No comments