Breaking News

കാസർകോട് ഗവ.മഹിളാ മന്ദിരത്തിലെ താമസക്കാർക്കുള്ള സ്വയം തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി


കാസർകോട്: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മഹിളാ ശക്തി കേന്ദ്ര കാസർഗോഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗവ.മഹിളാ മന്ദിരത്തിലെ താമസക്കാർക്ക് വേണ്ടി  സ്വയം തൊഴിൽ പരിശീലന പരിപാടിയ്ക്ക് തുടക്കമായി. വനിതാ ശിശു വികസന ഓഫീസിലെ മഹിളാ ശക്തി കേന്ദ്രയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രോജക്ട് പ്രോപോസൽ മുഖേനയാണ് പരിശീലന പരിപാടി ആരംഭിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം മഹിളാ മന്ദിരത്തിൽ വെച്ച് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഐ എ എസ് നിർവഹിച്ചു. . ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി. ഷിംന.വി.എസ് സ്വാഗതം പറഞ്ഞു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈമ. സി എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷിൽജി.എൻ ആശംസയർപ്പിച്ച് സംസാരിച്ചു. , മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫെയർ ഓഫീസർ സുന.എസ്.ചന്ദ്രൻ നന്ദി അർപ്പിച്ചു. ജില്ലാ കോർഡിനറ്റർ ശിൽപ കെ പരിപാടി മോഡറേറ്റ് ചെയ്തു. ജില്ലാ കോർഡിനറ്റർ പ്രസീത.എം പരിപാടി കോഡിനേറ്റ് ചെയ്തു.ജില്ലാ വനിതാ ശിശു വികസന ഓഫീസ് സീനിയർ ക്ലർക്ക് രാജി.ചാക്കോ, മഹിളാ മന്ദിരം സുപ്രണ്ട് ഇൻ ചാർജ് ജിഷ.പി, മാട്രിൻ ശ്യാമള.യു, മറ്റ് ജീവനക്കാർ, താമസക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

No comments