Breaking News

ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ഭരണഘടന ദിനാചരണം സംഘടിപ്പിച്ചു


അട്ടേങ്ങാനം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹോസ്ദുർഗ്ഗ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സംയുക്തമായി നവംബർ 26, ഭരണഘടനാ ദിനചാരണം സംഘടിപ്പിച്ചു. അട്ടേങ്ങാനം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ (സ്പെഷ്യൽ ജഡ്ജ്, പോക്സോ കോടതി ) സി.സുരേഷ്കുമാർ നിർവഹിച്ചു. പി. ദാമോദരൻ (വൈസ്‌ പ്രസിഡന്റ്, കോടോം ബേളൂർ പഞ്ചായത്ത് ) അദ്ധ്യക്ഷ്യം വഹിച്ചു. അഡ്വക്കറ്റ് ഈപ്പൻ. സി. ഭരണഘടന, കാലവും കരുതലും, എന്ന വിഷയം ആസ്പദമായി ക്ലാസ്സ്‌ എടുത്തു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. പി ഗോപാലകൃഷ്ണൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) നന്ദി പറഞ്ഞു

No comments