Breaking News

മുതിർന്ന കർഷകരേയും കായിക താരത്തേയും ആദരിച്ച് ഇരിയ ഫാർമേഴ്‌സ് വെൽഫെയർ സഹകരണ സംഘം വാർഷിക പൊതുയോഗം


ഇരിയ: ഇരിയ ഫാർമേഴ്‌സ് വെൽഫെയർ സഹകരണ സംഘത്തിന്റെ (ക്ലിപ്‌തം നമ്പർ: 522)  വാർഷിക ജനറൽ ബോഡിയോഗം ഇരിയ സംഘം ഓഫീസിൽ വെച്ച് നടന്നു. സംഘത്തിലെ അംഗങ്ങളായ മുതിർന്ന കർഷകർ പി എം ജോസഫ് പോർക്കളം, കുഞ്ഞിരാമൻ നായർ പുണൂർ, സോമി മാത്യു, ഗംഗാധരൻ നായർ പനങ്ങാട്, തമ്പാൻ നായർ എണ്ണപ്പാറ, പി ദാമോദരൻ ബാലൂർ എന്നിവരെയും വടംവലിയിൽ ദേശിയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോടോത്ത് അംബേദ്കർ സ്കൂളിലെ കായിക അദ്ധ്യാപകനും സംഘത്തിലെ അംഗവുമായ ജനാർദനൻ മാഷിന്റെ മകൾ അനന്യയെയും യോഗത്തിൽ വെച്ച് അനുമോദിച്ചു. യോഗത്തിൽ വെച്ച് ജിജോമോൻ ചേരിപ്പോടൽ തന്റെ നിക്ഷേപം ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ രാജഗോപാലൻ കൈമാറി. ജനറൽ ബോഡിയോഗം സംഘം പ്രസിഡന്റ് നാരായണൻ നായർ കപ്പാത്തിക്കാലിന്റെ അധ്യക്ഷതയിൽ ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ രാജഗോപാലൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ സ്വാഗതവും സജി പ്ലാച്ചേരിപുറത്ത് നന്ദിയും പറഞ്ഞു. 2020-21 വർഷത്തെ വരവ് ചെലവ് റിപ്പോർട്ട് സംഘം സെക്രട്ടറി  യോഗത്തിൽ അവതരിപ്പിച്ചു

No comments