Breaking News

പീഡനം ; ചെറുപുഴ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ


ചെറുപുഴ: 17-കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനായ ചെറുപുഴ  കാക്കയംചാലിലെ എം.സി.ഹരികുമാറിനെ (50) അറസ്റ്റ് ചെയ്തു. രണ്ടു മാസം മുൻപ് ചെറുപുഴ ടൗണിൽവെച്ചാണ് കേസിനാസ്പദമായ സംഭവം. 17-കാരനെ കാറിൽ കയറ്റി പീഡിപ്പിച്ചെന്നാണ് കേസ്. ഹരികുമാറിനെ കോട്ടയത്തുനിന്ന്‌ ചെറുപുഴ എസ്.ഐ. എം.പി.ഷാജി, എ.എസ്.ഐ. ഹബീബ് റഹ്‌മാൻ, സീനിയർ പോലീസ് ഓഫീസർ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.


No comments