പ്രൊഫ:പി.രഘുനാഥിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു രാജപുരം സെൻ്റ്.പയസ് ടെൻത് കോളേജ് കായിക വിഭാഗം മേധാവിയാണ്
രാജപുരം: പ്രൊഫ: പി. രഘുനാഥിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. തൃശൂരിൽ വെച്ച് നടന്ന കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ (കെ ബി എ) വാർഷിക ജനറൽ ബോഡി യോഗമാണ് 2021-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.നിലവിൽ കേരള വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടാണ് പി.രഘുനാഥ്. കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റ്യൂട്ടറി ഫിനാനസ് കമ്മിറ്റി അക്കാഡമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ്, കായിക ഉപദേശക സമിതി, വിദ്യാർത്ഥി പരാതി പരിഹാര സെൽ തുടങ്ങിയവയിൽ അംഗമാണ്. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജ് കായിക വിഭാഗം മേധാവിയാണ് കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം കൂടിയായ ഇദ്ദേഹം.ബോക്സിംഗ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്, ബോഡി ബിൽഡിംഗ്, വടംവലി, പവർലിഫ്റ്റിംഗ് എന്നീ അസോസിയേഷനുകളുടെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
No comments