Breaking News

ചെറുവത്തൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂരിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. KL 60 J 1259 ഹോണ്ട ട്രിഗർ ബൈക്കും ഗോൾഡൻ ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ചെറുവത്തൂർ കെ എച്ച് എം ആശുപത്രിക്കു സമീപമാണ് അപകടം കാലിക്കടവിലേക്ക് വരികയായിരുന്ന ബൈക്ക് ലോറിയെ ഓവർ ടേക്ക് ചെയ്ത് വരുന്നതിനിടെ മുന്നിൽ ബസ്സ്‌ കണ്ടതിനെ തുടർന്ന് ബ്രെക്ക് ചെയ്യുന്നതിനിടെ സ്‌കിഡ് ആയി ബസ്സിനടിയിൽപെട്ടു എന്നതാണ് ലഭ്യമായ വിവരം. 

ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപെട്ടു എന്നും പറയപ്പെടുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ ചെറുവത്തൂർ സ്വദേശിയായ നിഷാദ് (32) മരണപ്പെട്ടിരുന്നു. നടക്കാവ് വാടക കോർട്ടേഴ്സിലാണ് താമസം കെ എച്ച് എം ആശുപത്രിയിൽ എത്തിച്ചു

No comments