Breaking News

വടംവലിയിൽ ഗോത്രാഭിമാനമായി എണ്ണപ്പാറയിലെ അനന്യയും അഭിതയും ശ്രീധരൻ പരപ്പയുടെ പരിശീലനത്തിലാണ് കുട്ടികൾ സംസ്ഥാന മത്സരത്തിനിറങ്ങിയത്.


 എണ്ണപ്പാറ : ഈ വർഷം മഹാരാഷ്‌ട്രയിയിൽ വച്ചു നടക്കുന്ന ദേശീയ വടംവലി മത്സരത്തിൽ കേരളത്തിന്റെ കോർട്ടിലെ വടത്തിൽ രണ്ട് ആദിവാസി പെൺകുട്ടികളുടെ മനസ്സും കരങ്ങളുമുണ്ടാവും. അഭിത ബാലനും , അനന്യ പി.ജെ യുമാണ് നാടിന്റെയും ഗോത്രത്തിന്റെയും അഭിമാനമായി മാറി അണ്ടർ 15 (360 kg) സംസ്ഥാന ടീമിൽ ഇടം പിടിച്ച വിദ്യാർത്ഥികൾ.

ഈ രണ്ടു കുട്ടികൾക്കും കഴിഞ്ഞ വർഷവും സംസ്ഥാന ടീമിലേക്ക് സെലക്ഷൻ കിട്ടിയിരുന്നുവെങ്കിലും കൊറോണ വ്യാപിച്ചതിനെ തുടർന്ന് മത്സരം നടന്നില്ല.

ഈ വർഷവും അനന്യയും അഭിത ബാലനും ജില്ലാ ടീമിൽ സ്ഥാനം പിടിച്ചിരുന്നു. ആലപ്പുഴയിൽ വച്ചുനടന്ന സംസ്ഥാന മത്സരത്തിൽ കാസർഗോഡ് ജില്ല എല്ലാ വിഭാഗത്തിലും മികച്ച വിജയം നേടിയിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച അബിതയും അനന്യയും സംസ്ഥാന ടീമിൽ ഇടം പിടിക്കുമെന്ന് ഉറപ്പിച്ചിരുന്നു.

        

       എണ്ണപ്പാറ പനയാർകുന്നിലെ ഓമനയുടേയും പരേതനായ ബാലന്റെയും മകളായ അഭിത ബാലൻ പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂൾ എട്ടാം തരം  വിദ്യാർത്ഥിനിയാണ്. കുണ്ടംകുഴി കായികാദ്ധ്യാപിക വാസന്തിയാണ് അഭിതയെ വടംവലിയിലേക്ക് കൊണ്ടുവന്നത്. റിജു കെ.എം ന്റെ പരിശീലനം ലഭിച്ചിരുന്നു.

     കോടോത്ത് ഡോ:അംബേദ്കർ ഹയർ സെക്കന്ററി കായികാദ്ധ്യാപകൻ പണാംകോട്ടെ ജനാർദ്ദനന്റെ മകളായ അനന്യ ഇതേ സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിനിയാണ്. ശ്രീധരൻ പരപ്പയുടെ പരിശീലനത്തിലാണ് കുട്ടികൾ സംസ്ഥാന മത്സരത്തിനിറങ്ങിയത്.

No comments