ചിറ്റാരിക്കാൽ: കത്തോലിക്ക കോൺഗ്രസ് തോമാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ, 80:20 എന്ന ന്യൂനപക്ഷ അനുപാതം നീതി രഹിതമെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിൽ പ്രതിഷേധിച്ച് എ കെ സി സി തോമാപുരം മേഖല തിരിതെളിച്ച് വഞ്ചനാദിനം ആചരിച്ചു പ്രതിഷേധിച്ചു. തോമാപുരം ഫൊറോനാ വികാരി ഫാ. മാർട്ടിൻ കിഴക്കേതലക്കൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. ജോമി തൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ത്രേസ്യാമ്മ ജോസഫ്, തങ്കച്ചൻ തേക്കുംകാട്ടിൽ, സാജു പടിഞ്ഞാറേട്ട്, മോളി ബെന്നി കുന്നിപ്പറമ്പിൽ പ്രശാന്ത് പാറേകുടിയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ വികസന ചരിത്രത്തിൽ, പ്രധാന പങ്കുവഹിച്ച ക്രൈസ്തവസമൂഹത്തെ അവഗണിക്കുന്ന, വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സർക്കാർ നടപടിയെ അപലപപിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തിൽ ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ അറിയിച്ചു.
No comments