Breaking News

ടി.കെ ജോസഫ് സ്മാരക അഖില കേരള സ്കൂൾ ചെസ്സ് ടൂർണമെന്റ് നവംബർ 10 മുതൽ


സ്കൂൾ കുട്ടികൾക്കായി ചെസ്സ് കേരള, കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടി.കെ ജോസഫ് മെമ്മോറിയൽ ഓൾ കേരള സ്കൂൾസ് ഓപ്പൺ ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പ്  നവം 10 മുതൽ 26 വരെ ലിചെസ്സ്.org പ്ലാറ്റ്ഫോമിൽ നടക്കും.


സംസ്ഥാന ചെസ്സ് ചാമ്പ്യനും പ്രശസ്ത ചെസ്സ് ഗ്രന്ഥകാരനുമായിരുന്ന ടി.കെ ജോസഫിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ക്യാഷ് പ്രൈസുകളും ട്രോഫികളുമടക്കം 60,000 രൂപയുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന ടൂർണമെന്റിന്റെ ഓൺലൈൻ ഉദ്ഘാടനം നവംബർ 10 ന് വൈകുന്നേരം 6 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.


കാസറഗോഡു മുതൽ തിരുവനന്തപുരം വരെ  പതിനാല് ജില്ലാതല മത്സരങ്ങളും  തുടർന്ന് അതിൽ നിന്നു സെലക്ഷൻ നേടിയവരുടെ സംസ്ഥാനതല ഫൈനലും ഉണ്ടായിരിക്കും. എൽ.കെ.ജി മുതൽ  പ്ലസ്സ് ടു വരെയുള്ള കുട്ടികളെ 6 കാറ്റഗറികളിലായി തിരിച്ചാണ് മത്സരങ്ങൾ.


ജില്ലാതലത്തിൽ ഓരോ കാറ്റഗറിയിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫികളും ആദ്യ പത്ത് സ്ഥാനങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

ആദ്യ മൂന്നു സ്ഥാനക്കാർ സംസ്ഥാനതല ഫൈനലിന് യോഗ്യത നേടും.


സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ ഓരോ കാറ്റഗറിയിലും ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ട്രോഫികളെക്കൂടാതെ ക്യാഷ് പ്രൈസുകളും ആദ്യ പത്ത് സ്ഥാനങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതായിരിക്കും.


സംസ്ഥാന, കേന്ദ്രീയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. മുതലായ കേരളത്തിലുള്ള എല്ലാ സ്കൂളുകളിലേയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്ന മത്സരത്തിന് യാതൊരു വിധ പ്രവേശനഫീസും ഉണ്ടായിരിക്കുന്നതല്ല.


ടൂർണമെന്റിന് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി നവംബർ 7 ഞായറാഴ്ചയാണ്. 


നവം. 10 ന് വൈകുന്നേരം 7 മണി മുതൽ കാസറഗോഡ് ജില്ലാ മത്സരങ്ങൾ നടക്കും.

നവം.11 ന് കണ്ണൂർ, 12 ന് വയനാട്, 13 ന് കോഴിക്കോട്, 14 ന് മലപ്പുറം, 15 ന് പാലക്കാട്, 16 ന് തൃശ്ശൂർ, 17 ന് എറണാകുളം, 18 ന് കോട്ടയം, 19 ന് ഇടുക്കി, 20 ന് ആലപ്പുഴ, 21 ന് പത്തനംതിട്ട, 22 ന് കൊല്ലം, 23 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മത്സരങ്ങൾ. വൈകുന്നേരം 7 മണിക്കാരംഭിച്ച് 10 മണിയോടെ കഴിയുന്ന രീതിയിലാണ് ടൂർണമെന്റുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.


വീട്ടിലിരുന്നു കൊണ്ടു തന്നെ മൊബൈൽ ഫോൺ / ടാബ് ലെറ്റ് / കമ്പ്യൂട്ടർ സഹായത്തോടെ ഇന്റർനെറ്റ് വഴി ജില്ലാ സംസ്ഥാന മത്സരങ്ങൾ കളിക്കാനും കഴിവു തെളിയിക്കാനും കഴിയുമെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത.


ടൂർണമെന്റിനേയും  ഓൺലൈനിൽ എങ്ങനെ ചെസ്സ് കളിക്കാമെന്നതിനേയും സംബന്ധിച്ചുള്ള വിശദ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും ചെസ്സ് കേരളയുടെ വെബ് സൈറ്റ് സന്ദർശിക്കുക.


ലിങ്ക്: http://chesskerala.org


ബന്ധപ്പെടാനുള്ള നമ്പറുകൾ : 

+91 96052 31010 രാജേഷ് വി. എൻ

+91 94977 76921 ഡോ. വിനു ഭാസ്കർ

+91 99477 08822 താര സുനിൽകുമാർ

No comments