Breaking News

ചുള്ളിയിലെ ആകാശപറവകളിലെ അന്തേവാസികൾക്ക് ഫെഡറൽ ബാങ്കിൻ്റെ സഹായഹസ്തം

ഭീമനടി: ചുള്ളിയിലെ ആകാശ പറവകൾക്ക് ഫെഡറൽ ബാങ്കിൻ്റെ സഹായഹസ്തം. മാനസിക വെല്ലുവിളികൾ നേരിടുന്ന എഴുപതിലേറെ അന്തേവാസികളെ പരിപാലിക്കുന്ന ചുള്ളിയിലെ ആകാശ പറവകളുടെ ആശ്രമത്തിൽ ഫെഡറൽ ബാങ്കിൻ്റെ അധികൃതർ നേരിട്ടെത്തി സഹായങ്ങൾ നൽകുകയായിരുന്നു. ഫെഡറൽ ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏരിയാ മാനേജർ എൻ.സുരേന്ദ്രനാഥ് ബ്രദർ യാക്കൂബ് അപ്പന് സഹായം കൈമാറി .ഭീമനടി ശാഖാ മാനേജർ അനിൽ കുമാർ ,നീലേശ്വരം ശാഖാ മാനേജർ സി.കെ ലിജീഷ്, ബെന്നി ഉഴുത്തുവാൽ എന്നിവർ പങ്കെടുത്തു.

No comments