Breaking News

വയറിങ് തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ കളനാട് ടൗണ്‍ യൂണിറ്റ് സെക്രട്ടറി സുരേഷിനെയാണ്(24) ചൊവാഴ്ച വൈകിട്ട് അഞ്ചരയോടെ അയ്യങ്കോല്‍ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. സുന്ദരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശ്യാമള, സുമിത്ര. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പിന്നീട് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി.


No comments