Breaking News

കെസിസിപി ലിമിറ്റഡ് കരിന്തളം യൂണിറ്റിൽ നടത്തിയ മൽസ്യകൃഷിയുടെ വിളവെടുപ്പും പാഷൻ ഫ്രൂട്ട് ചെടികൾ വച്ച് പിടിപ്പിക്കലും നടന്നു

കരിന്തളം : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് കരിന്തളം യൂണിറ്റിൽ ആരംഭിച്ച മൽസ്യകൃഷിയുടെ വിളവെടുപ്പും പാഷൻ ഫ്രൂട്ട്  നടീൽ ഉത്ഘാടനവും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിർവ്വഹിച്ചു. കെസിസിപി ലിമിറ്റഡ് മാനേജിംങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു കമ്പനിയുടെ വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായാണ് പ്രസ്തുത പദ്ധതി ആരംഭിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എസ്സ് ബിന്ദു, ട്രേഡ് യൂണിയൻ നേതാക്കളായ എ.മാധവൻ ഇ.മോഹനൻ എന്നിവർ ആശംസ പ്രസംഗം നടത്തി. അസി മാനേജർ കെ. മധുസൂദനൻ സ്വാഗതവും അസ്സി.ജനറൽ മാനേജർ എ.കെ.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

No comments