Breaking News

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം: സിപിഐ(എം) എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവം.16ന് വെള്ളരിക്കുണ്ടിൽ ജനകീയ ധർണ്ണാ സമരം


വെള്ളരിക്കുണ്ട്: പെട്രോൾ ഡീസൽ പാചകവാതക വിലവർദ്ധനക്കെതിരെ സിപിഐ(എം) എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവം.16 ചൊവ്വാഴ്ച്ച വെള്ളരിക്കുണ്ടിൽ ജനകിയ ധർണ്ണാ സമരം നടത്തുന്നു. സമരം വിജയിപ്പിക്കുന്നതിന്  വെള്ളരിക്കുണ്ടിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം പി.ആർ. ചാക്കോ ഉദ്ഘാടനം ചെയ്തു.സണ്ണി മങ്കയം അദ്ധ്യക്ഷത വഹിച്ചു ബളാൽ ലോക്കൽ സെക്രട്ടറി സാബു കാക്കനാട്ട് സ്വാഗതം പറഞ്ഞു.

51 സംഘാടക സമിതിയുടെ ചെയർമാനായി സാബു കാക്കനാട്ടും കൺവിനറായി സണ്ണി മങ്കയവും പ്രവർത്തിക്കും 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമരം വൈകുന്നേരം 6 മണിക്ക് അവസാനിക്കും അരമണികൂർ ഇടവിട്ട് വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനങ്ങൾ നടക്കും.

No comments